Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Universal Boss

ഗെ​യി​ൽ വ​രു​ന്നു, പു​തു​പ്പ​ള്ളി കാ​ത്തി​രി​ക്കു​ന്നു; യൂ​ണി​വേ​ഴ്സ​ൽ ബോ​സി​നെ വ​ര​വേ​ൽ​ക്കാ​ൻ നാ​ടൊ​രു​ങ്ങി

കോ​ട്ട​യം: മു​ൻ വെ​സ്റ്റി​ൻ​ഡീ​സ് ക്രി​ക്ക​റ്റ് താ​രം ക്രി​സ് ഗെ​യ്ൽ പു​തു​പ്പ​ള്ളി​യു​ടെ മ​ണ്ണി​ലെ​ത്തു​ന്നു. 30ന് ​രാ​വി​ലെ പ​ത്തി​ന് എ​ത്തു​ന്ന താ​ര​ത്തെ സ്വീ​ക​രി​ക്കാ​നു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യെ​ന്ന് ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ പ​റ​ഞ്ഞു.

മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ക​ല്ല​റ​യി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യ​ശേ​ഷം ജോ​ർ​ജി​യ​ൻ പ​ബ്ലി​ക് സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ഒ​രു​ക്കു​ന്ന പൊ​തു​പ​രി​പാ​ടി​യി​ൽ ഗെ​യി​ൽ പ​ങ്കെ​ടു​ക്കും. പു​തു​പ്പ​ള്ളി​യു​ടെ ക​ലാ-​സാം​സ്കാ​രി​ക പൈ​തൃ​കം വി​ളി​ച്ചോ​തു​ന്ന 11 ക​ലാ​രൂ​പ​ങ്ങ​ൾ അ​ണി​നി​ര​ക്കു​ന്ന ഘോ​ഷ​യാ​ത്ര​യോ​ടെ​യാ​കും ക്രി​സ് ഗെ​യ്‌​ലി​ന് സ്വീ​ക​ര​ണം.

ക​ഥ​ക​ളി, പു​ലി​ക​ളി, കൂ​ടി​യാ​ട്ടം, ക​ള​രി​പ്പ​യ​റ്റ്, തി​രു​വാ​തി​ര, കൂ​ത്ത്, പ​ഞ്ചാ​രി​മേ​ളം തു​ട​ങ്ങി​യ ക​ലാ​രൂ​പ​ങ്ങ​ൾ ഘോ​ഷ​യാ​ത്ര​യു​ടെ ഭാ​ഗ​മാ​കും. തു​ട​ർ​ന്ന് പു​തു​പ്പ​ള്ളി പൈ​തൃ​ക സാം​സ്കാ​രി​ക സ​മി​തി​യു​ടെ ലോ​ഗോ പ്ര​കാ​ശ​ന​വും വി​ദ്യാ​ർ​ഥി​ക​ളു​മാ​യു​ള്ള സം​വാ​ദ​വും ന​ട​ക്കും. വെ​ണ്ണി​മ​ല​യി​ൽ രാ​ജ്യാ​ന്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള മൈ​താ​ന​ത്തി​നാ​യി പ​രി​ഗ​ണി​ക്കു​ന്ന സ്ഥ​ല​വും ഗെ​യ്ൽ സ​ന്ദ​ർ​ശി​ക്കും.

Latest News

Corehub Up